വീ​ണ​തു കീ​ർ​ത്തി​യ​ല്ല
Saturday, November 11, 2017 10:50 PM IST
ഷൂ​ട്ടിം​ഗി​നി​ടെ ന​ടി കീ​ർ​ത്തി സു​രേ​ഷ് കാ​ൽ വ​ഴു​തി വീ​ണ​തി​ന്‍റെ എ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സാ​വി​ത്രി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷാ​ണ്. മ​ഹാ​ന​ടി സാ​വി​ത്രി​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യി​ക​യാ​യ കീ​ർ​ത്തി സു​രേ​ഷി​ന് പ​രി​ക്ക് പ​റ്റി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. ഷൂ​ട്ടിം​ഗി​നി​ടെ തെ​ന്നി വീ​ണ് പ​രി​ക്കേ​റ്റെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. മി​ക​ച്ച ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള താ​ര​ത്തി​ന് പ​രി​ക്ക് പ​റ്റി​യെ​ന്ന​റി​ഞ്ഞ​പ്പോ​ൾ വി​ശ​ദാം​ശം അ​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ആ​രാ​ധ​ക​ർ. വാ​ർ​ത്ത​യ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വാ​സ്ത​വം വ്യ​ക്ത​മാ​യ​ത്.

ഗാ​ന​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ പാ​റ​ക്കെ​ട്ടി​ൽ കാ​ൽ​വ​ഴു​തി വീ​ഴു​ന്ന രം​ഗ​മാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. വീ​ഡി​യോ​യി​ലെ താ​രം കീ​ർ​ത്തി​യ​ല്ല അ​ത് മ​റ്റാ​രോ ആ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത. എ​ന്നാ​ൽ അ​താ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. എ​ന്താ​യാ​ലും കീ​ർ​ത്തി സു​ഖ​മാ​യി​രി​ക്കു​ന്നു. പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കീ​ർ​ത്തി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഷൂ​ട്ടിംഗ് തി​ര​ക്കി​ലാ​ണ് താ​ര​പു​ത്രി​യെ​ന്നു​മാ​യി​രു​ന്നു ഇ​വ​രോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.