നിവിന്‍റെ ഹേയ് ജൂഡ്: ഫസ്റ്റ് ലുക്ക് എത്തി
Sunday, November 12, 2017 1:13 AM IST
നിവിൻ പോളിയെയും തെന്നിന്ത്യൻ നടി തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേയ് ജൂഡിന്‍റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഗോവയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. നി​വി​നും തൃ​ഷ​യും അ​വ​രു​ടെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ഹേ​യ് ജൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആ‍യി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.

നേരത്തെ. ശ്യാമപ്രസാദിന്‍റെ മുന്‍ചിത്രമായ ഇവിടെയില്‍ പൃഥ്വിരാജിനൊപ്പം നിവിനും പ്രധാനവേഷം ചെയ്തിരുന്നു. മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.