മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​യി മി​യ
Sunday, December 3, 2017 1:38 PM IST
മമ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ​ര​ത്ത് സ​ന്ദി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന പ​രോ​ളി​ൽ താരത്തിന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മി​യ ജോർജ്. ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്ത ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം മി​യ​യും മ​മ്മൂ​ട്ടി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ വേ​ഷ​മാ​യി​രു​ന്നു മി​യ അ​വ​ത​രി​പ്പി​ച്ച​ത്.

പരോളിൽ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യാവേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​നി​യ ആ​ണ്. ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത് അ​ജി​ത്ത് പൂ​ജ​പ്പു​ര​യാ​ണ്. സി​ദ്ധി​ഖ്, ഇ​ർ​ഷാ​ദ്, സി​ജോ​യ് വ​ർ​ഗീ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. കേ​ര​ള​വും ത​മി​ഴ്നാ​ടു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ.