"സിനിമ ഉപേക്ഷിച്ചതിൽ ഞാൻ ഖേദിക്കുന്നു'
Monday, December 4, 2017 4:32 AM IST
ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സ്സി​ൽ നി​റ​യെ അ​വ​സ​ര​ങ്ങ​ളു​ള്ള​പ്പോ​ൾ അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി​വ​ന്ന​തി​ൽ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്ന് ന​ടി ലി​സ്സി. ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു​വ​രു​ന്നെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു​കൊ​ണ്ടാ​ണ് താ​രം ക​ത്തി​നി​ന്ന സ​മ​യ​ത്ത് വി​ട​പ​റ​യേ​ണ്ടി വ​ന്ന​തി​ൽ പി​ന്നീ​ട് ഖേ​ദി​ച്ചു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

"ഇ​ന്നും കു​റ്റ​ബോ​ധം തോ​ന്നു​ന്ന ഒ​രു തീ​രു​മാ​ന​മാ​ണ് അ​ത്. തീ​ർ​ച്ച​യാ​യും ന​ഷ്ട​പ്പെ​ട്ട ആ ​കാ​ല​വും ആ ​വേ​ഷ​ങ്ങ​ളും ഇ​നി തി​രി​ച്ചു​കി​ട്ടി​ല്ല. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​നി​ക്ക് തെ​ലു​ങ്കി​ൽ ചെ​റു​തെ​ങ്കി​ലും ന​ല്ലൊ​രു ക​രി​യ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് ചി​ത്ര​ങ്ങ​ൾ ചെ​യ്ത​തി​ൽ ആ​റെ​ണ്ണ​വും സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി​രു​ന്നു. ഇ​തി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​യ മൂ​ന്നാം​മു​റ​യു​ടെ​യും ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ​യും റീ​മേ​ക്കു​ക​ളും ഉ​ൾ​പ്പെ​ടും. തെ​ലു​ങ്ക് സി​നി​മ വി​ടേ​ണ്ടി​വ​ന്ന​തി​ൽ എ​നി​ക്ക് സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ന്ന് വേ​റെ വ​ഴി​യു​ണ്ടാ​യി​രു​ന്നി​ല്ല. തെ​ലു​ങ്കി​ലെ അ​ഭി​ന​യം അ​പൂ​ർ​ണ​മാ​യൊ​രു ജോ​ലി​യാ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​മി​ഴി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ത​മി​ഴി​ൽ ഗൗ​തം മേ​നോ​ൻ ഒ​രു വി​ഷ​യം പ​റ​ഞ്ഞി​രു​ന്നു. വൈ​കാ​തെ ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കും. എ​ന്‍റെ സ്റ്റു​ഡി​യോ​യും പ്രി​വ്യൂ തി​യറ്റ​റും നോ​ക്കി​ന​ട​ത്തു​ന്ന​തി​ന് ത​ന്നെ​യാ​വും എ​ന്‍റെ മു​ൻ​ഗ​ണ​ന. വേ​ഷ​ങ്ങ​ൾ ന​ല്ല​താ​ണെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം'' - ലി​സ്സി പോ​സ്റ്റി​ൽ പ​റ​ഞ്ഞു.



മ​ക​ൾ ക​ല്യാ​ണി അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്പോ​ഴാ​ണ് ലി​സി​യു​ടെ ര​ണ്ടാം​വ​ര​വ്. തെ​ലു​ങ്കു ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ലി​സി​യു​ടെ വ​ര​വ് . കൃ​ഷ്ണ ചൈ​ത​ന്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ​വ​ൻ ക​ല്യാ​ണും ത്രി​വി​ക്രം ശ്രീ​നി​വാ​സും സു​ധാ​ക​ർ റെ​ഡ്ഡി​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ഥി​നും മേ​ഘ​യു​മാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. മോ​ഹ​ൻ​ലാ​ലി​നും മു​കേ​ഷി​നു​മൊ​പ്പം ഹി​റ്റ് ജോ​ടി​യാ​യ ലി​സ്സി 1994ൽ ​സോ​മ​നാ​ഥ് സം​വി​ധാ​നം ചെ​യ്ത ചാ​ണ​ക്യ​സൂ​ത്ര​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട​ത്. 1990ലാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​നു​മാ​യു​ള്ള വി​വാ​ഹം. 2016ൽ ​ഇ​രു​വ​രും ത​മ്മി​ൽ പി​രി​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.