കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ നി​ന്ന് അ​മ​ലാ പോ​ൾ പുറത്ത്
Wednesday, December 6, 2017 5:26 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "കാ​യം​കു​ളം കൊ​ച്ചു​ണ്ണി​'യി​ൽ നിന്ന് അ​മ​ലാ പോൾ പിന്മാറി. ഷൂ​ട്ടിം​ഗി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ ചി​ത്ര​ത്തി​ൽ നി​ന്നും അ​മ​ല പോ​ൾ സ്വ​മേ​ധ​യ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പ​റ​യു​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ​യും അ​മ​ലാ പോ​ളി​ന്‍റെ​യും കാ​ര​ക്ട​ർ സ്കെ​ച്ച് മു​ന്പ് സം​വി​ധാ​യ​ക​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു.

അമലയ്ക്കു പ​ക​രം തെന്നിന്ത്യൻ നടി പ്രി​യ ആ​ന​ന്ദ് ആണ് കായംകുളം കൊച്ചുണ്ണിയിൽ നായികയാകുന്നത്. എ​സ്ര​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് പ്രി​യ ആ​ന​ന്ദ്.

നിലവിൽ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ രാ​മാ​ടി ഗ്രാ​മ​ത്തി​ൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രീ​ല​ങ്കയും മറ്റൊരു ലൊക്കേഷനാണ്. ബോ​ബി- സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ന്‍റേതാണ് തി​ര​ക്ക​ഥ. ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോ​പാ​ല​നാ​ണ് ചിത്രം നിർമിക്കുന്നത്.