സൂപ്പർ താരങ്ങൾക്കൊപ്പം പ്രണവ്
Tuesday, December 12, 2017 6:57 AM IST
നായകനായ ആദ്യ ചിത്രം പുറത്തുവരുന്നതിന് മുൻപ് തന്നെ പ്രണവ് മോഹൻലാൽ മലയാളം സിനിമ ലോകത്തെ അന്പരപ്പിച്ചിരിക്കുകയാണ്. സൂപ്പർ താരങ്ങൾക്കൊപ്പമാണ് "ആദി' റിലീസ് ആകുന്നതിന് മുൻപ് പ്രണവിന് സ്ഥാനം ലഭിച്ചിരിക്കുന്നത്. പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന്‍റെ സാറ്റ്‌ലൈറ്റ് തുകയാണ് മലയാള സിനിമയിലെ പുതിയ ചർച്ച.

ആറ് കോടിക്കാണ് ആദിയുടെ സാറ്റ്‌ലൈറ്റ് അവകാശം മലയാളത്തിലെ ഒരു ചാനൽ നേടിയെടുത്തിരിക്കുന്നത്. ചാനൽ ഏതാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നായകനായി അരങ്ങേറ്റം കുറിക്കുന്ന ഒരാളുടെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റ്‌ലൈറ്റ് തുകയാണിത്.

ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകൾക്കും നവമാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിലീസിന് മുൻപേ ആദി വീണ്ടും വാർത്തകൾ സൃഷ്ടിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.