ഇ​ന്ദ്ര​ജി​ത്ത് വി​ല്ല​നോ...‍‍‍
Tuesday, February 13, 2018 9:55 AM IST
ലൂ​സി​ഫ​ർ സി​നി​മ​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ക്ക് പ്രേ​ക്ഷ​ക പ്രീ​തി​യേ​റെ​യാ​ണ്. ഇ​പ്പോ​ൾ ​പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ലൂ​സി​ഫ​റി​ൽ ഇന്ദ്രജിത്ത് വി​ല്ല​നാ​ണെ​ന്നാ​ണ് വി​വ​രം. പ​ക്ഷേ ഈ ​വാ​ർ​ത്ത​യ്ക്ക് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലാ​യെ​ന്ന് മാ​ത്രം. അ​നി​യ​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ചേ​ട്ട​ൻ ഇ​ന്ദ്ര​ജി​ത്ത് വി​ല്ല​നാ​യി എ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത പ്രേ​ക്ഷ​ക​രെ ആ​കാംക്ഷ​യി​ലാ​ക്കി​യ​രി​ക്കു​ക​യാ​ണ്.

ചു​മ്മാ ഒ​രു വി​ല്ല​ൻ വേ​ഷ​മ​ല്ല, അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്തി​ന്‍റേ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി ഇ​ന്ദ്ര​ജി​ത്ത് മി​ക​ച്ച അ​ഭി​ന​യ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്രേ​ക്ഷ​ക​ർ. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​കു​ന്ന​തേ​യു​ള്ളു. ചി​ത്ര​ത്തി​ലേ​ക്ക് താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ജോലി തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.