യുവപ്രതിഭകളെ കണ്ടെത്താൻ ഇൻഡിവുഡ് ടാലന്‍റ് ഹണ്ട്
Friday, March 9, 2018 1:35 PM IST
രാജ്യത്തെമ്പാടുമുള്ള പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ഇന്ത്യൻ സിനിമാരംഗത്തെ പ്രശസ്‌തരുമായി സംവദിക്കാനും അവസരമൊരുക്കി ഇൻഡിവുഡ് ടാലന്‍റ് ഹണ്ട്. ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതിയായ ഇൻഡിവുഡാണ് ടാലെന്‍റ് ഹണ്ട് സംഘടിപ്പിക്കുന്നത്.

ഇൻഡിവുഡ് ടാലന്‍റ് ക്ലബ്ബിന്‍റെ സഹകരണത്തോടെ നടത്തുന്ന ടാലന്‍റ് ഹണ്ടിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒമ്പത് മത്സര ഇനങ്ങളാണ് (അഭിനയം, സംവിധാനം, സംഗീതം, മോഡലിംഗ്, കോറിയോഗ്രഫി) ഉള്ളത്. ഒരു ലക്ഷം രൂപയാണ് സമ്മാന തുക. കൂടാതെ സിനിമ രംഗത്ത് പ്രവർത്തിക്കാനുള്ള അവസരവും നൽകും.

ആർജെ, വിജെ, ഡി, ഡോക്യുമെന്‍ററി, മ്യൂസിക് ബാൻഡ്, കുട്ടികളുടെ ഷോർട്ട് ഫിലിം, സോളോ മ്യൂസിക്, ഡബ്‌സ്മാഷ്, സോളോ ഡാൻസ് തുടങ്ങി പത്തൊമ്പത് ജനറൽ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും. 5,000 മുതൽ 15,000 രൂപയാണ് ഓരോ വിഭാഗത്തിലെ ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും ലഭിക്കുക. രജിസ്റ്റർ ചെയ്യാൻ indywoodtalenthunt.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9539009076.കഴിഞ്ഞ വർഷം റാമോജി ഫിലിം സിറ്റിയിൽ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവൽ ജനപങ്കാളിത്തവും പരിപാടിയുടെ മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10,000 മൾട്ടിപ്ളെക്സ് സ്ക്രീനുകൾ, ഒരു ലക്ഷം 2കെ ഹോം തീയേറ്ററുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്കൂളുകൾ, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വി.എഫ്.എക്സ് സ്റ്റുഡിയോകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഇൻഡിവുഡ് വിഭാവനം ചെയ്യുന്നത്.