ജിത്തു ജോ​സ​ഫ് ബോ​ളി​വു​ഡി​ലേ​ക്ക്
Wednesday, January 24, 2018 5:11 PM IST
മ​ല​യാ​ള സി​നി​മ​യ്ക്ക് ഒരുപിടി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സംവിധായകൻ ജിത്തു ജോ​സ​ഫ് ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ത​ന്‍റെ അ​ര​ങ്ങേ​റ്റ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്ക് ആ​യ ചി​ത്ര​ത്തി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​മ്രാ​ൻ ഹാ​ഷ്മി​യാ​ണ്. ചി​ത്ര​ത്തി​ൽ ഋ​ഷി ക​പൂ​റും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ആ​ദി​യാ​ണ്. ചി​ത്രം ഇ​രു​പ​ത്തി​യാ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.