"അ​ങ്കി​ൾ' പ​റ​യ​ണം ഞാ​ൻ ഏ​ത് നി​ർ​ത്ത​ണം ഏ​ത് തു​ട​ര​ണമെന്ന്
Wednesday, April 25, 2018 4:27 PM IST
ഷ​ട്ട​ർ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജോ​യ് മാ​ത്യു തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന അ​ങ്കി​ൾ. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ഷ​ട്ട​റി​ന് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും പ്ര​ശം​സ​യും ല​ഭി​ച്ചി​രു​ന്ന കാ​ര​ണ​ത്താ​ൽ അ​ങ്കി​ളി​ന്‍റെ റി​ലീ​സ് തി​യ​തി അ​ടു​ക്കും തോ​റും ആ​രാ​ധ​ക​ർ​ക്ക് പ്ര​തീ​ക്ഷ വ​ള​ര​യേ​റ​യാ​ണ്. എ​ന്നാ​ൽ അ​വ​രെ​ക്കാ​ൾ എല്ലാം സമ്മർദ്ദത്തിലാണ് ജോയ് മാത്യു.

"ഈ ​സി​നി​മ​യി​ൽ ഞാ​ൻ മൂ​ന്നു ത​ര​ത്തി​ൽ ജോ​ലി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം പി​ന്നെ അ​ഭി​ന​യം അ​തും പോ​രാ​ഞ്ഞാ നി​ർ​മാ​ണ​വും ഞാ​ൻ ത​ന്നെ. ഇ​തൊ​രു കൈ​വി​ട്ട ക​ളി​യാ​ണെ​ന്ന​റി​യാം. എ​ന്നാ​ലും സി​നി​മ ക​ണ്ട​ശേ​ഷം ഞാ​ൻ ഏ​ത് പ​ണി നി​ർ​ത്ത​ണം ഏ​ത് തു​ട​ര​ണം എ​ന്ന് കൂ​ടി നി​ങ്ങ​ൾ പ​റ​ഞ്ഞ് ത​ര​ണം എ​ന്ന​പേ​ക്ഷ' എന്നാണ് ചിത്രത്തെക്കുറിച്ച് ഒടുവിൽ അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം.



ഷ​ട്ട​ർ എന്ന സി​നി​മ​യ്ക്കു ശേ​ഷം ജോ​യ് മാ​ത്യു​വി​ന്‍റെ ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ ​സി​നി​മ​യ്ക്കും മേ​ലെ​യാ​ണോ അ​ങ്കി​ൾ എ​ന്നു​മു​ള്ള ആ​രാ​ധ​കരുടെ ചോ​ദ്യ​ത്തി​ന് ഷ​ട്ട​ർ ഒ​രു മി​ക​ച്ച സി​നി​മ ആ​യി​രു​ന്നു​വെ​ന്നും അ​ങ്കി​ൾ എ​ന്ന സി​നി​മ തീ​ർ​ച്ച​യാ​യും അ​തി​നു മേ​ലെ നി​ൽ​ക്കു​മെ​ന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ മറുപടി നൽകിയത്.

മാ​ത്ര​മ​ല്ല അ​ങ്കി​ൾ മി​ക​ച്ച​ത​ല്ലെ​ങ്കി​ൽ ഈ ​പ​ണി നി​ർ​ത്തു​മെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഞ്ചു മേ​ഖ​ല​ക​ളി​ൽ താ​ൻ പ്ര​വ​ർ​ത്തി​ച്ച ചിത്രത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷകളും സമ്മർദ്ദങ്ങളും പങ്കുവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.