ചാക്കോച്ചൻ വീണ്ടും കുട്ടനാട്ടുകാരനാകുന്നു
Thursday, October 12, 2017 6:19 AM IST
ജന്മ​നാ​ടാ​യ ആ​ല​പ്പു​ഴ​യോ​ട് അ​ട​ങ്ങാ​ത്ത ഇ​ഷ്ടം മ​ന​സി​ലൊ​ളി​പ്പി​ച്ച ന​ട​നാ​ണ് കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ട്ടു​മി​ക്ക​വയും ആ​ല​പ്പു​ഴ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള​വ​യു​മാ​യി​രു​ന്നു. ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത പു​ള്ളി​പ്പു​ലി​ക​ളും ആ​ട്ടി​ൻകു​ട്ടി​യും ആ​ ശ്രേണിയിലെ ഒടുവിലത്തെ ചി​ത്രം.

വീ​ണ്ടു​മി​താ ആ​ല​പ്പു​ഴ​യു​ടെ മ​നോ​ഹാ​രി​ക വി​ളി​ച്ചോ​തു​ന്ന മ​റ്റൊ​രു ചി​ത്ര​വു​മാ​യി എ​ത്തു​ക​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ഛായാ​ഗ്രാ​ഹ​ക​നാ​യ ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ലാ​ണ് ത​നി കു​ട്ട​നാ​ടു​കാ​ര​നാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ത്തു​ന്ന​ത്. അദിതി ര​വി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ധ​ർ​മ​ജ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, ഇ​ന്ന​സെ​ന്‍റ്, സ​ലീം കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ന​വം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ശി​ക്കാ​രി ശം​ഭു​വി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഇ​പ്പോ​ൾ. ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​നൊ​പ്പം കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്രാ​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.