മമ്മൂട്ടിയുടെ കു​ഞ്ഞാ​ലി മ​ര​യ്ക്കാർ; ടീ​സ​ർ അ​ടു​ത്ത മാ​സം
Wednesday, June 13, 2018 9:07 AM IST
മ​മ്മൂ​ട്ടി നായകനായി എ​ത്തു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ നാലി​ന്‍റെ ടീ​സ​ർ അ​ടു​ത്ത​മാ​സം പു​റ​ത്തു​വി​ടും. ടീ​സ​ർ ഛായാ​ഗ്രാ​ഹ​ക​ൻ റോ​ബി വ​ർ​ഗീ​സാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന വി​വ​രം.

ആ​ഗ​സ്റ്റ് സി​നി​മാ​സും ഐ​സി​എ​ലും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ തീ​വ​ണ്ടി എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന തിയ​റ്റ​റു​ക​ളി​ലാ​യി​രി​ക്കും കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റി​ന്‍റെ ടീ​സ​ർ ആ​ദ്യം എ​ത്തു​ക. പി​ന്നീ​ട് ഇ​ന്‍റ​ർ​നെ​റ്റി​ലും ടീ​സ​ർ റി​ലീ​സ് ചെ​യ്യും. സ​ന്തോ​ഷ് ശി​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.