മമ്മൂട്ടി- ജോയ് മാത്യു ടീമിന്‍റെ "അങ്കിൾ' വരുന്നു
Friday, September 22, 2017 12:45 AM IST
അ​ജ​യ് വാ​സു​ദേ​വി​ന്‍റെ "മാ​സ്റ്റ​ർ​പീ​സി’​നും ഷാം​ദ​ത്ത് സൈ​നു​ദ്ദീ​ന്‍റെ "സ്ട്രീ​റ്റ്‌ലൈറ്റ്സി’​നും ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 24ന് ​ആ​രം​ഭി​ക്കും. ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന "അ​ങ്കി​ളി’​ലാ​ണു മ​മ്മൂ​ട്ടി ഇ​നി നാ​യ​ക​നാ​വു​ക. ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് ദാ​മോ​ദ​റാ​ണു സം​വി​ധാ​നം.

ര​ഞ്ജി​ത്ത്, പ​ത്മ​കു​മാ​ർ, ഷാ​ജൂ​ണ്‍ കാ​ര്യാ​ൽ തു​ട​ങ്ങി​യ​വ​രു​ടെ അ​സോ​സി​യേ​റ്റാ​യി​രു​ന്ന അ​നു​ഭ​വ​പ​രി​ച​യ​വു​മാ​യാ​ണു ഗി​രീ​ഷ് ആ​ദ്യ സി​നി​മ​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. ആ​ദ്യ സം​വി​ധാ​ന​സം​രം​ഭ​മാ​യി​രു​ന്ന "ഷ​ട്ട​റി’നുശേ​ഷം ജോ​യ് മാ​ത്യു ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് "അ​ങ്കി​ൾ’.



അ​ബ്രാ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ജോ​യ് മാ​ത്യു​വും എ​സ്ജെ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജ​യ് സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്നാ​ണു ചിത്രം നിർമിക്കു ന്നത്. ജോ​യ് മാ​ത്യു, കാ​ർ​ത്തി​ക മു​ര​ളി, ആ​ശാ ശ​ര​ത്ത്, വി​ന​യ് ഫോ​ർ​ട്ട്, സു​രേ​ഷ്കൃ​ഷ്ണ, കൈ​ലാ​ഷ്, ഷീ​ല, നി​സ ജോ​സ​ഫ്, മു​ത്തു​മ​ണി, ബാ​ബു അ​ന്നൂ​ർ, പോ​ളി രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.