ഒ​ടി​യ​നി​ൽ മ​ഞ്ജു എ​ത്തു​ന്ന​ത് മൂ​ന്ന് ഗെറ്റപ്പിൽ
Sunday, January 14, 2018 2:44 PM IST
വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ രൂ​പ​മാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ച​ർ​ച്ച. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ൽ മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ നാ​യി​ക മ​ഞ്ജു വാ​ര്യ​രും വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ.

ഒ​ടി​യ​നി​ൽ മ​ഞ്ജു വാ​ര്യ​ർ ഇ​രു​പ​ത്, മു​പ്പ​ത്തി​യ​ഞ്ച്, അ​ന്പ​ത് എ​ന്നീ പ്രാ​യ​ങ്ങ​ളി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. "മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്രം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ഇ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പ്ര​കാ​ശ്രാ​ജി​ന്‍റ​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​രു​ത്തി​രി​യു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മി​ത്. ചി​ത്ര​ത്തി​ലെ ആ​ദ്യ ഷെ​ഡ്യൂ​ളി​ലെ ന​ടി​യു​ടെ അ​ഭി​ന​യം അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു...'- ശ്രീകുമാർ മേനോൻ പറയുന്നു.

ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ചി​ത്ര​ത്തി​ലെ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചെ​റു​പ്പ​കാ​ല​ഘ​ട്ട​മാ​ണ് ഈ ​ഷെ​ഡ്യൂ​ളി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ന​രേ​ൻ, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ്, സ​നാ അ​ൽ​ത്താ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ൾ.