ദി​ലീ​പി​ന്‍റെ മാ​സ് ലു​ക്കി​നു പി​ന്നി​ലെ ര​ഹ​സ്യം
Tuesday, March 20, 2018 3:23 PM IST
രാ​മ​ലീ​ല​യ്ക്കു ശേ​ഷം ദി​ലീ​പ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ക​മ്മാ​ര സം​ഭ​വ​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ മൂ​ന്നു ലു​ക്കു​ക​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ലെ ന​ര​ച്ച മു​ടി​യും ചു​ളു​ങ്ങി​യ ത്വ​ക്കും ക​ട്ടി​ക്ക​ണ്ണ​ട​യു​മു​ള്ള വൃ​ദ്ധ ക​ഥാ​പാ​ത്ര​ത്തെ മു​ന്പ് പു​റ​ത്തി​റ​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി വ​രെ താ​ര​ത​മ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​രൂ​പ​മാ​റ്റ​ത്തി​ലെ ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ര​തീ​ഷ് അ​ന്പാ​ട്ട്. നി​ര​വ​ധി ലു​ക്കു​ക​ൾ പ​രീ​ക്ഷി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ഴു​ള്ള ക​മ്മാ​ര​നി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും ദി​ലീ​പി​ന്‍റെ അ​ച്ഛ​ന്‍റെ​യും സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സി​ന്‍റെ അ​ച്ഛ​ന്‍റെ​യും രൂ​പ​ത്തി​ന്‍റെ കോ​ന്പി​നേ​ഷ​നാ​ണ് ക​മ്മാ​ര​നെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ദി​ലീ​പി​ന് സ്വാ​ഭാ​വി​ക​മാ​യും അ​ച്ഛ​ന്‍റെ ഛായ​യു​ണ്ട്. ലാ​ൽ​ജോ​സി​ന്‍റെ അ​ച്ഛ​നെ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ട്. മു​ഴു​വ​നാ​യി ന​ര​ച്ച മു​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്. വ്യ​ത്യ​സ്ത​മാ​യ മീ​ശ​യും ഹെ​യ​ർ​സ്റ്റെ​ലു​മു​ള്ള ലാ​ൽ​ജോ​സി​ന്‍റെ അ​ച്ഛ​ന്‍റെ രൂ​പം കൂ​ടെ പ​രീ​ക്ഷി​ച്ച​പ്പോ​ൾ ക​മ്മാ​ര​ൻ വ്യ​ത്യ​സ്ത​നാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ദി​വ​സ​വും അ​ഞ്ചു മ​ണി​ക്കൂ​ർ മേ​ക്ക​പ്പ് ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ദി​ലീ​പി​നെ ക​മ്മാ​ര​നാ​ക്കി​യ​ത്. എ​ൻ.​ജി. റോ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രോ​സ്ത​റ്റി​ക് മേ​ക്ക​പ്പ് സം​ഘ​മാ​ണ് ഈ ​രൂ​പ​മാ​റ്റ​ത്തി​നു പി​ന്നി​ൽ. രാ​വി​ലെ എ​ട്ടി​ന് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു മേ​ക്ക​പ്പ് തു​ട​ങ്ങ​ണം. അ​ഞ്ചു മ​ണി​ക്കൂ​ർ മാ​ത്ര​മേ ഈ ​മേ​ക്ക​പ്പ് നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ​വെ​ന്ന​തി​നാ​ൽ അ​ത്ര​യും സ​മ​യം മാ​ത്ര​മേ ഷൂ​ട്ട് ചെ​യ്യാ​നാ​വൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.