മീ​ര വാ​സു​ദേ​വ് തി​രി​ച്ചെ​ത്തു​ന്നു
Wednesday, November 1, 2017 1:30 AM IST
തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക വേ​ഷ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് മീ​ര വാ​സു​ദേ​വ്. ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ വേ​ഷ​ത്തി​ൽ എ​ത്തി​യ മീ​ര പി​ന്നീ​ട് അ​ൽ​പ്പകാ​ലം ആ ​ഇ​മേ​ജി​ന്‍റെ ത​ട​വ​റ​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​ണ് താ​രം.

ടോ​ണി ചി​റ്റേ​ട്ടു​കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ച​ക്ക​ര​മാ​വി​ൻ കൊ​ന്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ര വാ​സു​ദേ​വ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഹ​രി​ശ്രീ അ​ശോ​ക​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ജോ​യ് മാ​ത്യു, ഇ​ന്ദ്ര​ൻ​സ്, അ​ഞ്ജ​ലി നാ​യ​ർ, ബി​ജു കു​ട്ട​ൻ, ബി​ന്ദു പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. അ​ൻ​ഷാ​ദ് ബ​ത്തേ​രി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ചി​ത്രം ന​വം​ബ​റി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.