ശ്യാ​മ​പ്ര​സാ​ദും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്നു
Thursday, December 14, 2017 5:52 AM IST
ശ്യാ​മ​പ്ര​സാ​ദ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. മ​ല​യാ​ള​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള ശ്യാമ​പ്ര​സാ​ദ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രേ ക​ട​ൽ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഇ​ന്നേ​വ​രെ ശ്യാ​മ​പ്ര​സാ​ദ്-​മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു സി​നി​മ ഉ​ണ്ടാ​യി​ല്ല. ആ ​കു​റ​വ് ഇ​പ്പോ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ പോ​കു​ന്ന​താ​യാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​നു​യോ​ജ്യ​മാ​യ ഒ​രു ക​ഥ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ര​യും കാ​ലം മോ​ഹ​ൻ​ലാ​ലു​മൊ​ത്ത് ഒ​രു സി​നി​മ ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്ന് ശ്യാ​മ​പ്ര​സാ​ദ് മു​ന്പ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ശ്യാ​മ​പ്ര​സാ​ദ് പ​റ​ഞ്ഞ ക​ഥ മോ​ഹ​ൻ​ലാ​ലി​ന് തൃ​പ്തി​ക​ര​മാ​യി എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം നി​വി​ൻ പോ​ളി, തൃ​ഷ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ഹാ​യ് ജൂ​ഡ് എ​ന്ന ചി​ത്രം റി​ലീ​സി​ന് ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.