മോഹൻലാൽ വരുമോ, ഇല്ലയോ..‍? സംശയം വേണ്ട, വരും.!
Thursday, April 12, 2018 1:33 PM IST
മോഹൻലാൽ വരുമോ ഇല്ലയോ എന്നുള്ള സംശയം വേണ്ട... നിശ്ചയിച്ച് ഉറപ്പിച്ച ദിവസമായ 14ന് തന്നെ മോഹൻലാൽ സിനിമ തീയറ്ററുകളിലെത്തുമെന്ന് സംവിധായകൻ സാജിദ് യഹിയ ദീപികയോട് പറഞ്ഞു. സിനിമയോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. പരാതിക്കാരനായിരുന്ന കലവൂർ രവികുമാറിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് പരാതി തീർപ്പാക്കിയതെന്നാണ് അറിയുന്നത്.

സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ക​ല​വൂ​ർ ര​വി​കു​മാറിന്‍റെ പരാതിയിൽ ചിത്രത്തിന്‍റെ റിലീസ് തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​ ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു. "മോ​ഹ​ൻ​ലാ​ലി​നെ എ​നി​ക്കി​പ്പോ​ൾ ഭ​യ​ങ്ക​ര പേ​ടി​യാ​ണ്’ എ​ന്ന ത​ന്‍റെ ക​ഥാ​സ​മാ​ഹാ​ര​ത്തെ അ​നു​ക​രി​ച്ചാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന കലവൂറിന്‍റെ പരാതിയിലായിരുന്നു കോടതി നടപടി.

2005-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഥ​യാ​ണി​ത്. 2006-ൽ ​പു​സ്ത​ക​രൂ​പ​ത്തി​ൽ ആ​ദ്യ എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി. 2012 ൽ ​ര​ണ്ടാ​മ​ത്തെ എ​ഡി​ഷ​നും ഇ​റ​ക്കി​യെ​ന്നാ​ണ് ക​ല​വൂ​ർ കോടതിയെ ബോധിപ്പിച്ചത്. തുടർന്നാണ് വിഷയത്തിൽ നഷ്ടപരിഹാരം നൽകാൻ ചിത്രത്തിന്‍റെ അണിയറക്കാർ തയാറായത്. ഇതോടെ പരാതി കോടതി തീർപ്പാക്കുകയായിരുന്നു.

മ​ഞ്ജു വാ​ര്യ​ർ, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മോ​ഹ​ൻ​ലാ​ലി​ൽ പ്ര​ധാ​ന​ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യാ​യ മീ​നൂ​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​ഞ്ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 13ന് വിഷു ചിത്രങ്ങൾക്കൊപ്പം മോഹൻലാൽ തീയറ്ററുകളിൽ എത്തും.