ഐ​മ സെ​ബാ​സ്റ്റ്യ​ൻ വി​വാ​ഹി​ത​യാ​യി
Thursday, January 4, 2018 6:47 PM IST
ന​ടി ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ൻ വി​വാ​ഹി​ത​യാ​യി. പ്ര​മു​ഖ​നി​ർ​മാ​താ​വാ​യ സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് വ​ര​ൻ. കൊ​ല്ല​ത്താ​ണ് വി​വാ​ഹചടങ്ങുകൾ ന​ട​ന്ന​ത്. സിനിമാ, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്ന ചി​ത്രം നി​ർ​മി​ച്ച​ത് സോ​ഫി​യ പോ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ​ക​ന്പ​നി വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സാ​ണ്. അ​പ്പോ​ൾ ത​ളി​ർ​ത്ത സൗ​ഹൃ​ദ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ഹ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

യു​എ​ഇ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന ഐ​മ ദു​ബാ​യ് മ​ണി​പ്പാ​ൽ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 2013ൽ ​മ​നു ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്യ്ത ദൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​മ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ൽ ഐ​മ​യു​ടെ ഇ​ര​ട്ട സ​ഹോ​ദ​രി ഐ​ന​യും അ​ഭി​ന​യി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം, ജിബു ജേക്കബിന്‍റെ മോഹൻലാൽ ചിത്രം മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നിവയിലും ഐമ അഭിനയിച്ചു.

കാ​ടു​പൂ​ക്കു​ന്ന നേ​രം, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സ് അ​ൻ​വ​ർ റ​ഷീ​ദി​നൊ​പ്പം ബാം​ഗ്ലൂ​ർ​ഡേ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന് നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത​വും വ​ഹി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഇ​വ​ർ​ക്ക് ദു​ബാ​യി​ൽ ബി​സി​നി​സു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.