കേട്ടത് സത്യമാണ്: നീരജ് ഇനി ബോളിവുഡ് സംവിധായകനൊപ്പം
Monday, June 18, 2018 7:28 PM IST
ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ര്‍ ഒ​രു​ക്കു​ന്ന ഒ​രു വെ​ബ് സീരീ​സി​ല്‍ താ​ൻ അ​ഭി​ന​യി​ക്കു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ശ​രി​വ​ച്ച് ന​ട​ൻ​നീ​ര​ജ് മാ​ധ​വ്. സോ​ഷ്യ​ൽ മീഡി​യ വ​ഴി​യാ​ണ് നീ​ര​ജ് ഇക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

സം​വി​ധാ​യ​ക​ര്‍ രാ​ജ് നി​ധി​മോ​രു​വും കൃ​ഷ്ണ ഡി.​കെ​യും ചേ​ര്‍​ന്ന് ഒ​രു​ക്കു​ന്ന വെ​ബ്സീരീ​സി​ലാ​ണ് നീ​ര​ജ് അ​ഭി​ന​യി​ക്കു​ന്ന​ത്. മ​നോ​ജ് ബാ​ജ്പേ​യി, ത​ബു തു​ട​ങ്ങി​യ​വ​രും വെ​ബ്സീ​രീസി​ൽ അ​ഭി​ന​യി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

നീ​ര​ജി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്- അ​തെ, കേ​ട്ട​ത് സ​ത്യ​മാ​ണ്! ആ​മ​സോ​ണ്‍ പ്രൈം ​വ​ഴി സം​പ്രേ​ഷണം ചെ​യ്യാ​ന്‍ ഒ​രു​ക്കു​ന്ന ദി ​ഫാ​മി​ലി മാ​ന്‍ എ​ന്ന വെ​ബ് സീരീ​സി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. രാ​ജ് ആ​ന്‍റ് ഡി​കെ എ​ന്ന ഗം​ഭീ​ര സം​വി​ധാ​യ​ക​രോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. മ​നോ​ജ് ബാ​ജ്പേ​യി​ക്കും പ്രി​യാ​മ​ണി​ക്കു​മൊ​പ്പം സ്ക്രീ​ന്‍ പ​ങ്കി​ടാ​നാ​വു​ന്ന​ത് ഒ​രു അ​നു​ഗ്ര​ഹ​വും. ചി​ത്രീ​ക​ര​ണം ഇ​തി​ന​കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നാ​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.