കുട്ടനാടിന്‍റെ കഥയുമായി കറുത്ത നിറമുള്ള വെളുത്തപെൺകുട്ടി
Thursday, May 10, 2018 9:45 AM IST
കു​ട്ട​നാ​ട​ൻ ഗ്രാ​മീ​ണ​ത​യു​ടെ എ​ല്ലാ നി​ഷ്ക​ള​ങ്ക​ത​ക​ളും പേ​റി​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ക​റു​ത്ത നി​റ​മു​ള്ള വെ​ളു​ത്ത പെ​ണ്‍​കു​ട്ടി എ​ന്ന ചി​ത്രം. ഗ​ജേ​ന്ദ്ര​ൻ വാ​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കു​ട്ട​നാ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

കാ​ർ​ത്തി​ക വി​ഷ​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് കാ​ർ​ത്തി​കയാണ് ചിത്രം നി​ർ​മിക്കുന്നത്. ജോ​ഷ്വാ​ റെ​ണോ​ൾ​ഡ് ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. റാ​ണാ സി ​മ​ദ​ന്‍റെ വരികൾക്ക് സം​ഗീ​തം നൽകുന്നത് ശ്യാം ​എ​സ്. സാ​ല​ഗം ആണ്. ജ​യ​കു​മാ​ർ, ഗൗ​രി​കാ​ർ​ത്തി​ക, ആ​ല​പ്പി പൊ​ന്ന​പ്പ​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​യ്യ​പ്പ​ൻ, ഗ്രാ​വ​ണ ബി​ജു, സ​ച്ചു, പ്രി​യ​രാ​ജീ​വ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.