മാ​സ്ക് ആ​രം​ഭി​ച്ചു
Wednesday, April 25, 2018 10:02 AM IST
ഷൈ​ൻ ടോം ​ചാ​ക്കോ​യും ചെ​ന്പ​ൻ വി​നോ​ദും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന മാ​സ്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സു​നി​ൽ ഹ​നീ​ഫ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന മോ​ഷ​ണ​പ​ര​ന്പ​ര​യും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഫ​സ​ൽ ആ​ണ്. പ്രി​യ​ങ്കാ നാ​യ​ർ, അ​ൽ​മാ​സ് മോ​ത്തി​വാ​ല എ​ന്നി​വ​രാ​ണ് നാ​യി​കാ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​നോ​ജ് ഗി​ന്ന​സ്, വി​ജ​യ​രാ​ഘ​വ​ൻ, സ​ലിം​കു​മാ​ർ, നി​ർ​മ​ൽ പാ​ലാ​ഴി, മാ​മ്മു​ക്കോ​യ, ഇ​ർ​ഷാ​ദ്, അ​ബു സ​ലിം, ഷാ​ജു ശ്രീ​ധ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഗൗ​രി മീ​നാ​ക്ഷി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ് ലാ​ൽ ചി​ത്രം നി​ർ​മി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.