അന്പരപ്പിക്കുന്ന ചിത്രവുമായി വീണ്ടും മോഹൻലാൽ
Tuesday, April 17, 2018 11:58 AM IST
കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിന്‍റേതായി പുറത്തുവന്ന മോഹൻലാലിന്‍റെ പുതിയ ചിത്രമാണ് ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയായ ഇത്തിക്കര പക്കിയായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മോഹൻലാലിന്‍റെ വരവോടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. കൊച്ചുണ്ണിയായി എത്തുന്നത് യുവനിരയിലെ ശ്രദ്ധേയൻ നിവിൻ പോളിയാണ്.

ഇത്തിക്കര പക്കിയായി വേഷമിടുന്ന ലാലിന്‍റെ പുതിയ ചിത്രത്തിലെ പോസാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. തന്‍റെ മെയ്‌വഴക്കം വ്യക്തമാക്കുന്ന ലാലിന്‍റെ ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ബോ​ബി-​സ​ഞ്ജ​യ് കൂട്ടുകെട്ടിന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി നി​ർ​മി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം ഫി​ലിം​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ൾ ചിട്ട​പ്പെ​ടു​ത്തു​ന്ന​ത്.