ഓട്ടർഷ സെപ്റ്റംബറിൽ എത്തും
Tuesday, August 14, 2018 10:40 AM IST
അ​നു​ശ്രീ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ട്ട​ർ​ഷ സെപ്റ്റംബറിൽ തീയ​റ്റ​റു​ക​ളി​ലെ​ത്തും. ജ​യിം​സ് ആ​ൻ​ഡ് ആ​ലീ​സി​നു ശേ​ഷം സു​ജി​ത്ത് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഓ​ട്ട​ർ​ഷ. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും സു​ജി​ത്ത് വാ​സു​ദേ​വ് ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

എം.​ഡി ക്ല​ബ് ആ​ൻ​ഡ് ലാ​ർ​വ മീ​ഡി​യാ​യു​ടെ ബാ​ന​റി​ൽ മോ​ഹ​ൻ​ദാ​സ്, ലെ​നി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​രു വ​നി​താ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ ക​ഥ‍​യാ​ണ് ഓ​ട്ട​ർ​ഷ പ​റ​യു​ന്ന​ത്.
ടി​നി ടോം, ​സു​ബീ​ഷ്, ന​സീ​ർ സം​ക്രാ​ന്തി, ശി​വ​ദാ​സ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.