ട്രോ​ൾ ക്ലി​ക്കാ​യി;​ ദ​ശ​മൂ​ലം ദാ​മു സി​നി​മ​യാ​കു​ന്നു
Thursday, August 9, 2018 10:57 AM IST
ച​ട്ട​ന്പി​നാ​ടി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ദ​ശ​മൂ​ലം ദാ​മു. ട്രോ​ള​ന്മാ​ർ ദാ​മു​വി​നെ ഏ​റ്റെ​ടു​ത്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ക​ഥാ​പാ​ത്ര​ത്തെവച്ച് ഒ​രു സി​നി​മ ചെ​യ്തു കൂ​ടെ​യെ​ന്നു​ള്ള ചോ​ദ്യ​വും ഉ​യ​ർ​ന്നി​രു​ന്നു.

ഇ​പ്പോ​ൾ ദാ ​കേ​ൾ​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ഷാ​ഫി ദ​ശ​മൂ​ലം ദാ​മു എ​ന്ന പേ​രി​ൽ സി​നി​മ​യെ​ടു​ക്കാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ്. അ​തി​നു​ള്ള സൂ​ച​ന​ക​ൾ സം​വി​ധാ​യ​ക​ൻ ന​ൽ​കു​ക​യും ചെ​യ്തു. സു​രാ​ജു​മാ​യി ഈ ​കാ​ര്യ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു​വെ​ന്നും സു​രാ​ജ് ഈ ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.