ലാലിനൊപ്പം ഊണ്, മമ്മൂട്ടിക്കൊപ്പം ഫോട്ടോ; സൂപ്പർതാരങ്ങൾക്കൊപ്പം താരമായി നിക്ക് ഉട്ട്
Sunday, March 18, 2018 12:42 PM IST
മലയാളത്തിന്‍റെ സൂപ്പർതാരങ്ങൾക്കൊപ്പം ചിത്രമെടുത്തും ഭക്ഷണം കഴിച്ചും സമയം ചിലവിട്ട് ലോ​ക പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക്ക് ഉ​ട്ട്. മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യതായിരുന്നു അദ്ദേഹം. കൊച്ചിയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഏതാനും സമയം ചെലവഴിച്ച നിക്ക് താരത്തിനൊപ്പം നിരവധി ചിത്രങ്ങളുമെടുത്തു.



ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​ള​പ്പ​മ​ണ്ണ മ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ഒ​ടി​യ​ൻ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കാ​ണാ​നും സമയം കണ്ടെത്തി. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മോ​ഹ​ൻലാ​ലി​നോ​ടും സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നോ​ടും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മോ​ഹ​ൻലാ​ലി​ന്‍റെ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ദ്ദേ​ഹം കാ​മ​റ​യി​ൽ പ​ക​ർ​ത്തി.



മ​ല​യാ​ളി​ക​ളു​ടെ പെ​രു​മാ​റ്റം ഹൃ​ദ്യ​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി വി​യ​റ്റ്നാ​മി​ന് സ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​യ​റ്റ്നാം യു​ദ്ധ​ത്തി​ൽ ന​ഗ്ന​യാ​യി ഓ​ടു​ന്ന നാ​പാം പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്ക് ഉ​ട്ട് ലോ​ക​പ്ര​ശ​സ്ത​നാ​യ​ത്. ഫോ​ട്ടോ​യി​ലൂ​ടെ യു​ദ്ധ​ഭീ​ക​ര​ത ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. പു​ലി​റ്റ്സ​ർ അ​വാ​ർ​ഡ് ജേ​താ​വാ​ണ് നി​ക്ക് ഉ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.