വേ​ണ്ടി വ​ന്നാ​ൽ സ്വ​യം സി​നി​മ​യെ​ടു​ക്കും; പാ​ർ​വ​തി
Sunday, April 8, 2018 1:03 PM IST
ആ​രെ​യും പേ​ടി​ച്ച് ഓ​ടു​ക​യി​ല്ലെ​ന്നും അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ്വ​യം സി​നി​മ എ​ടു​ക്കു​മെ​ന്നും ന​ടി പാ​ർ​വ​തി. ജീ​ൻ​സ് നി​ർ​മാ​താ​ക്ക​ളാ​യ ലീ​വി​സി​ന്‍റെ ഐ ​ഷേ​പ് മൈ ​വേ​ൾ​ഡ് എ​ന്ന ടോ​ക്ക് ഷോ​യി​ലാ​ണ് ക​സ​ബ വി​വാ​ദ​ത്തെ​ക്കു​റിച്ചുള്ള വിശദീകരണത്തിൽ തന്‍റെ നിലപാട് പാ​ർ​വ​തി വ്യക്തമാക്കിയത്.

ഞാ​ന​ല്ല ആ​ദ്യ​മാ​യി ആ ​സി​നി​മ​യെ വി​മ​ർ​ശി​ച്ച​ത്. എ​നി​ക്കു മു​ൻ​പും ഒ​രു​പാ​ട് പേ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു. അ​ന്ന് എ​നി​ക്കു നേ​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നെ​ക്കാ​ൾ എ​ന്നെ വേ​ദ​നി​പ്പി​ച്ച​ത് പ​ല സ്ത്രീ​ക​ളു​ടെ​യും നി​ല​പാ​ടാ​ണ്.

പു​രു​ഷ​ൻ മ​ർ​ദ്ദി​ച്ചാ​ൽ എ​ന്താ​ണ് കു​ഴ​പ്പം എ​ന്ന് വ​രെ പ​ല സ്ത്രീ​ക​ളും പ​റ​യു​ന്ന​ത് കേ​ട്ടി​രു​ന്നു. ക​മ​ന്‍റു​ക​ൾ വാ​യി​ച്ച​തി​നു ശേ​ഷം സം​ശ​യം തോ​ന്നി. വീ​ണ്ടും ഞാ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് വീ​ഡി​യോ ക​ണ്ട് നോ​ക്കി. ഞാ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യി​രു​ന്നു. ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ല.

സി​നി​മ​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​മി​ല്ല. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ സി​നി​മ​യി​ലു​ണ്ട്. ഓ​രോ സി​നി​മ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​ഷ്ട​പ്പെ​ട്ടാ​ണ്. എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​യം സി​നി​മ​യെ​ടു​ക്കു​മെ​ന്നും പാ​ർ​വ​തി പ​റ​ഞ്ഞു.

ക​സ​ബ വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പാ​ർ​വ​തി​ക്കെ​തി​രെ വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. പാ​ർ​വ​തി​യും പൃ​ഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന മൈ ​സ്റ്റോ​റി​ക്കും ഇ​തി​നെ തു​ട​ർ​ന്ന് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.