കാ​ത്തി​രി​പ്പിന് വിരാമം: പൂ​മ​രം എ​ത്തു​ന്നു
Friday, February 9, 2018 1:21 PM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പൂ​മ​രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ആ​രാ​ധ​ക​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് പൂ​മ​രം റി​ലീ​സ് ചെ​യ്യു​ന്ന വി​വ​രം കാ​ളി​ദാ​സ് ജ​യ​റാം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

ദൈ​വം അ​നു​ഗ്ര​ഹി​ച്ചാ മ​റ്റ് ത​ട​സ്സം ഒ​ന്നു​മി​ല്ലെ​ങ്കി​ൽ 2018 മാ​ർ​ച്ച് 9ന് ​പൂ​മ​രം റി​ലീ​സ് ചെ​യ്യും. 2018ന്ന് ​വെ​ച്ചി​ല്ലെ​ങ്കി​ൽ "​എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് 9 ഉ​ണ്ട​ല്ലോ​ന്ന് ' ​പ​റ​യൂ​ന്ന​റി​യാം അ​തോ​ണ്ടാ. എ​ന്ന് ര​സ​ക​ര​മാ​യൊ​രു കു​റി​പ്പും കാ​ളി​ദാ​സ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

മു​ന്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ര​ണ്ട് ഗാ​ന​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​രി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. എ​ങ്കി​ലും റി​ലീ​സ് നീണ്ടു​പോ​യ​തു കാ​ര​ണം ചി​ത്രം നി​ര​വ​ധി ട്രോ​ളു​ക​ൾ​ക്ക് ഇ​ര​യാ​യി​രു​ന്നു. ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​നു ശേ​ഷം എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പൂ​മ​രം.

ലൈം​ലൈ​റ്റ് സി​നി​മാ​സി​നു വേ​ണ്ടി എ​ബ്രി​ഡ് ഷൈ​ൻ, പോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, മ​ഞ്ജു വാ​ര്യ​ർ, മീ​രാ​ജാ​സ്മി​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്