കിടിലൻ ആക്ഷൻ രംഗങ്ങളുമായി പ്രഭാസിന്‍റെ സാഹോ
Friday, June 22, 2018 3:19 PM IST
ആക്ഷൻ രംഗങ്ങളെന്നു പറഞ്ഞാൽ പ്രഭാസിന് എന്തോ വലിയ ഹരമാണ്. ബാഹുബലിയിലെ ആക്ഷൻ രംഗങ്ങൾ കണ്ട പ്രേക്ഷകർക്ക് അത് ബോധ്യമായതാണ്. പ്രഭാസ് തന്‍റെ പുതിയ ചിത്രമായ സാഹോയ്ക്കു വേണ്ടി കാട്ടിയ സാഹസമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ആ​ക്ഷ​ൻ രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ർ​ച്ച​യാ​യി 20 ദി​വ​സം വി​ശ്ര​മം ഇ​ല്ലാ​തെ അ​ഭി​ന​യി​ച്ചാണ് പ്രഭാസ് ഞെട്ടിച്ചിരിക്കുന്നത്. 37 കാ​റു​ക​ളും അഞ്ച് ട്ര​ക്കു​ക​ളും ത​ക​ർ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള രം​ഗ​മാ​ണ് ഇ​ങ്ങ​നെ വി​ശ്ര​മ​മി​ല്ലാ​തെ ചി​ത്രീ​ക​രി​ച്ച​ത്.

അ​ബു​ദാ​ബി​യി​ലാണ് ചിത്രീകരണം നടക്കുന്നത്. ഹോ​ളിവു​ഡ് ആ​ക്ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ​ന്നി ബേ​റ്റ്സാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ.തൃ​ഭാ​ഷാ ചി​ത്രമായാണ് സഹോ ഒരുക്കുന്നത്. ശ്രദ്ധ കപൂറാണ് പ്രഭാസിന്‍റെ നായികയായി എത്തുന്നത്.



സു​ജീ​ത്താ​ണ് സാ​ഹോ​യു​ടെ സം​വി​ധാ​യകൻ.യു ​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന സി​നി​മ​യി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന് ലാ​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്രം ചെ​യ്യു​ന്നു​ണ്ട്. സാ​ബു സി​റി​ലാ​ണ് സാ​ഹോ​യു​ടെ​ ക​ലാ​സം​വി​ധാ​യ​ക​ൻ. ശ​ങ്ക​ർ ഇ​ശാ​ൻ ലോ​യ് ത്ര​യം സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ർ.മ​ഥി​യും എ​ഡി​റ്റി​ംഗ് ശ്രീ​ക​ർ പ്ര​സാ​ദു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.