പ്രണവിന്‍റെ ആദിയും നരസിംഹവും തമ്മിൽ എന്താണ് ബന്ധം..‍?
Friday, December 8, 2017 7:49 AM IST
മോഹൻലാലിന്‍റെ മ​ക​ൻ പ്ര​ണ​വ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന "​ആ​ദി' ജനുവരി 26ന് തീയ​റ്റ​റു​ക​ളി​ൽ എ​ത്തു​കയാണ്. പ്രണവിനെ സംബന്ധിച്ചിടത്തോളം വെറുമൊരു തീയതിയല്ല ജനുവരി 26. ആ​ദിയുടെ റി​ലീ​സ് തീയ​തി​യും മോ​ഹ​ൻ​ലാ​ലും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ര​ക്കെ​യു​ള്ള സം​സാ​രം. കാ​ര​ണം പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ത് ദി​വ​സ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം "ന​ര​സിം​ഹം​' തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​ച്ഛ​ൻ നേ​ടി​യ വി​ജ​യം നാ​യ​ക​നാ​യു​ള്ള ക​ന്നി ചി​ത്ര​ത്തി​ലൂ​ടെ മ​ക​നും ആ​വ​ർ​ത്തി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​രെ​ല്ലാം.

ഉൗ​ഴ​ത്തി​നു ശേ​ഷം ജീ​ത്തു ജോ​സ​ഫ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി ആ​ക്ഷ​ൻ ത്രി​ല്ല​ർ ശ്രേ​ണി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​നാ​യി ആ​യോ​ധ​ന​ക​ല​യാ​യ പാ​ർ​ക്കൗ​റും പ്ര​ണ​വ് പ​രി​ശീ​ലി​ച്ചി​രു​ന്നു. "സം ലൈ​സ് കാൻ ബി ​ഡെ​ഡ്‌ലി​' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ടാ​ഗ്‌ലൈ​ൻ. ചിത്രത്തിന്‍റെ ടീസർ ഉടൻ പുറത്തിറക്കുമെന്നാണ് സംവിധായകൻ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.