നി​ർ​മാ​ണകമ്പനിയുമായി പൃ​ഥ്വി​രാ​ജ്; പ​ങ്കാ​ളി​യാ​യി സു​പ്രി​യയും
Friday, March 9, 2018 1:52 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ക​ന്പ​നി​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഭാ​ര്യ സു​പ്രി​യ​യും പ​ങ്കാ​ളി​യാ​ണ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പു​തി​യ സം​രം​ഭ​ത്തെ​പ്പ​റ്റി അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സു​പ്രി​യ​യും ഞാ​നും ഒ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ഉ​ള്ള പ്ര​യ​ത്ന​ത്തി​ലാ​യി​രു​ന്നു എ​ന്നു തു​ട​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ പ്രേ​ക്ഷ​ക​രി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ഒ​രു​പി​ടി ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് സി​നി​മാ​സ് എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യി​ൽ മു​ന്പ് പൃ​ഥ്വി​രാ​ജ് പ​ങ്കാ​ളി​യാ​യി​രു​ന്നു. ഒാഗസ്റ്റ് സിനിമാസിൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷാ​ജി ന​ടേ​ശ​ൻ, സ​ന്തോ​ഷ് ശി​വ​ൻ എ​ന്നി​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.