പൃഥ്വി-അഞ്ജലിമേനോൻ ചിത്രത്തിന് പേരിട്ടു; ടൈറ്റിൽ പങ്കുവച്ച് താരം
Monday, June 11, 2018 5:52 PM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ന​സ്രി​യ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്രത്തിന്‍റെ പേര് പുറത്തുവിട്ടു. കൂടെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ബന്ധങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫ​ഹ​ദു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്നും വി​ട്ടുനി​ന്ന ന​സ്രി​യ ദീ​ർ​ഘ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ബി​ഗ് സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും "കൂടെ'യ്ക്കു​ണ്ട്. പൃ​ഥ്വി​രാ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റിലീസിനൊകുങ്ങുന്ന മൈ സ്റ്റോറിക്കു ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്രം ജൂ​ലൈ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.