റാ​ണാ ദ​ഗു​ബ​തി ഇനി മാ​ർ​ത്താ​ണ്ഡ​വ​ർ​മ
Wednesday, November 15, 2017 3:49 AM IST
ബാ​ഹു​ബ​ലി​യി​ലൂ​ടെ പൽ​വാ​ൽ​ദേ​വ​നെ അ​ന​ശ്വ​ര​നാ​ക്കി​യ സി​നി​മാ ​പ്രേമിക​ളു​ടെ ഇ​ഷ്ട താ​രം റാ​ണാ ദ​ഗു​ബ​തി വീ​ണ്ടു​മൊ​രു ച​രി​ത്ര പു​രു​ഷ​ന്‍റെ വേ​ഷം ചെ​യ്യാ​നൊ​രു​ങ്ങു​ന്നു. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന അ​നി​ഴം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മയു​ടെ വേ​ഷ​ത്തി​ലാ​യി​രി​ക്കും റാ​ണ എ​ത്തു​ക. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ റാ​ണ ത​ന്നെ​യാ​ണ് വി​വ​രം പ​ങ്കു​വ​ച്ച​ത്.

കെ. ​മ​ധു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റോ​ബി​ൻ തി​രു​മ​ല​യു​ടേ​താ​ണ് തി​ര​ക്ക​ഥ.
സി​നി​മ​യു​ടെ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും റാ​ണ പോ​സ്റ്റി​ൽ പ​റ​യു​ന്നു​ണ്ട്. 1945 എ​ന്ന ച​രി​ത്ര സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ് റാ​ണ ഇ​പ്പോ​ൾ. ഇ​തി​നു ശേ​ഷം ഗു​ണ​ശേ​ഖ​ര​ന്‍റെ മ​റ്റൊ​രു സി​നി​മ​യി​ലും റാ​ണ വേ​ഷ​മി​ടും. തു​ട​ങ്ങി​വ​ച്ച ചി​ത്ര​ങ്ങ​ളൊ​ക്കെ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ​യാ​യി​രി​ക്കും പു​തി​യ ച​രി​ത്ര സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.