ര​ഞ്ജി​ത്ത് ശ​ങ്ക​റും പൃഥ്വി​രാ​ജും വീ​ണ്ടും ഒന്നി​ക്കു​ന്നു
Wednesday, December 27, 2017 12:24 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു ശേ​ഷം പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ ചിത്രമൊരുങ്ങു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ സംവിധായകൻ തന്നെ​യാ​ണ് പു​തി​യ പ്രോജ​ക്ടി​നെക്കുറിച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഡ്രിം​സ് ആ​ൻ​ഡ് ബി​യോ​ണ്ട്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണപ​ങ്കാ​ളി​ത്ത​വും പൃഥ്വി​രാ​ജ് നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്. അ​ർ​ജു​ന​ൻ സാ​ക്ഷി, മോ​ളി ആ​ന്‍റി റോ​ക്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേഷം പൃഥ്വിയെ നായകനാക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ ഒരുക്കുന്ന ചിത്രം കൂടിയാണിത്.