മേ​രി​ക്കു​ട്ടി​യു​ടെ ലൊ​ക്കേ​ഷ​നി​ൽ മ​മ്മൂ​ട്ടി​ക്ക് ന​ന്ദി​പ​റ​ഞ്ഞ് ര​ഞ്ജി​ത്ത് ശ​ങ്ക​ർ
Friday, March 16, 2018 3:52 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യു​ടെ ഷൂ​ട്ടിം​ഗ് മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ മ​മ്മൂ​ട്ടി​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ശ​ങ്ക​ർ. കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ത​ന്‍റെ ആ​ദ്യ ചി​ത്രം പാ​സ​ഞ്ച​റി​ന്‍റെ തി​ര​ക്ക​ഥ മ​മ്മൂ​ട്ടി​യെ വാ​യി​ച്ചു കേ​ൾ​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം എ​ത്തി​യ​തി​വി​ടെ​യാ​ണ്.

അ​ന്ന് മ​മ്മൂ​ട്ടി പ​ളു​ങ്കി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു. അ​ന്നാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ഒ​രു ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ നേ​രി​ട്ടു കാ​ണു​ന്ന​തെ​ന്നും തി​ര​ക്ക​ഥ വാ​യി​ച്ചു കേ​ട്ട അ​ദ്ദേ​ഹം ന​ൽ​കി​യ പി​ന്തു​ണ​യാ​ണ് ഒ​രു സം​വി​ധാ​യ​ക​നാ​യി മാ​റാ​ൻ ത​ന്നെ സ​ഹാ​യി​ച്ച ഏ​റ്റ​വും വ​ലി​യ ഘ​ട​ക​മെ​ന്നാ​ണ് ര​ഞ്ജി​ത്ത് പ​റ​യു​ന്ന​ത്.

അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ഒ​രി​ക്ക​ലും ഒ​രു സം​വി​ധാ​യ​ക​നാ​യി മാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​മ്മൂ​ട്ടി​യോ​ടു​ള്ള ത​ന്‍റെ അ​ക​മ​ഴി​ഞ്ഞ ന​ന്ദി അ​റി​യി​ച്ച​ത്.

ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ പൂ​ർ​ണ രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.