സാമന്തയും പേരുമാറ്റി..!
Sunday, October 15, 2017 12:04 AM IST
എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലെ വി​വാ​ഹ​ശേ​ഷം തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത​യും ത​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള അ​ച്ഛ​ന്‍റെ പേ​രു മാ​റ്റി ഭ​ർ​ത്താ​വി​ന്‍റെ പേ​രു കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത് നാ​ട്ടു​ന​ട​പ്പാ​ണ്. ഇ​തോ​ടെ സ​ാമ​ന്ത​യും അ​ത്ത​ര​മൊ​രു സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

സാമ​ന്ത റൂത്ത് പ്ര​ഭു എ​ന്നാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ നേ​ര​ത്തെ​യു​ള്ള മു​ഴു​വ​ൻ പേ​ര്. ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം അ​ച്ഛ​ൻ പ്ര​ഭ​വി​ന്‍റെ പേ​ര് സാ​മന്ത ഉ​പേ​ക്ഷി​ച്ചു. ട്വി​റ്റ​റി​ൽ സ​ാമന്ത അ​ക്കി​നേ​നി എ​ന്നാ​ണ് ഇ​പ്പോ​ൾ ന​ടി​യു​ടെ പേ​ര്. ട്വി​റ്റ​റിലും ഫേസ്ബുക്കി ലും സ​ാമാന്ത പേ​ര് മാ​റ്റി​യ​ത് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. രേ​ഖ​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ജീ​വി​ത​ത്തി​ലും ഇ​നി അ​ക്കി​നേ​നി മാ​ത്രം. അ​ക്കി​നേ​നി കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണ് സ​ാമന്ത​യും.

ന​ട​ൻ നാ​ഗാ​ർ​ജു​ന​യു​ടേ​യും ല​ക്ഷ്മി ദ​ഗു​ബാ​ട്ടി​യു​ടേ​യും കു​ടും​ബ പേ​രാ​ണ് അ​ക്കി​നേ​നി. സാ​മ​ന്ത​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​യ​രു​ന്ന​ത്. ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ സാ​മ​ന്ത ബ​ഹു​മാ​നി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് ട്വീ​റ്റു​ക​ൾ പ​റ​യു​ന്നു. ഒ​ക്ടോ​ബ​ർ ആ​റി​നും എ​ട്ടി​നു​മാ​ണ് സാ​മന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം ഹി​ന്ദു-​ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം ഗോ​വ​യി​ൽ വ​ച്ച് ന​ട​ന്ന​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ ഇ​രു​വ​രും ഒ​ന്നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.