സിനിമയല്ല, സാ​മ​ന്ത​യ്ക്ക് താ​ത്പ​ര്യം പ​ര​സ്യ​ങ്ങൾ
Friday, December 29, 2017 5:49 AM IST
ന​ടി സാ​മ​ന്ത ഇ​പ്പോ​ൾ സി​നി​മ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത് പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ​ത്രേ. പ​ര​സ്യ​മാ​കു​ന്പോ​ൾ സി​നി​മ​യെപ്പോ​ലെ കൂ​ടു​ത​ൽ സ​മ​യം മാ​റ്റി വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ല്ല പ്ര​തി​ഫ​ലം കി​ട്ടു​മെ​ന്ന​തും ആ​വാം ഈ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​നു വേ​ണ്ടി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യു​മാ​കാം.

ഒ​ക്ടോ​ബ​ർ 16നാ​ണ് സാ​മ​ന്ത​യും ന​ട​ൻ നാ​ഗ ചൈ​ത​ന്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും സാ​മ​ന്ത കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി. അ​തേ​സ​മ​യം പ​ര​സ്യ​ങ്ങ​ളി​ലും തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും ശി​വകാ​ർ​ത്തി​കേ​യ​നൊ​പ്പം ഒ​രു ത​മി​ഴ് ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കു​ക​യാ​ണ് സാ​മ​ന്ത. കൂടാതെ സാവിത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലേ​ക്കും സാ​മ​ന്ത​യെ കാ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.