വെജിറ്റേറിയനായ ശിവദയെ ഇറച്ചിവെട്ടുകാരിയാക്കി..!
Monday, January 8, 2018 4:24 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​യ സു ​സു സു​ധീ വാ​ത്മീകം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ശി​വ​ദ. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ശി​ക്കാ​രി ശം​ഭു​വാ​ണ് ശി​വ​ദ​യു​ടെ പു​തി​യ സി​നി​മ.

സി​നി​മ​യി​ലെ ന​ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. പൂ​ർ​ണ​മാ​യും വെ​ജി​റ്റേ​റി​യ​നാ​യ ന​ടി​യാ​ണ് ശി​വ​ദ. എ​ന്നാ​ൽ ശി​ക്കാ​രി ശം​ഭു​വി​ൽ ഒ​രു ഇ​റ​ച്ചി​വെ​ട്ടു​കാ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ശി​വ​ദ അ​ഭി​ന​യി​ക്കു​ന്ന​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് ശി​ക്കാ​രി ശം​ഭു. ചാ​ക്കോ​ച്ച​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ശി​വ​ദ​യാ​ണ്. സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തെക്കു​റി​ച്ച് ന​ടി പ​റ​യു​ന്ന​തി​ങ്ങ​നെ​;

ഇ​റ​ച്ചി വെ​ട്ടു​ന്ന ആ ​സ്ഥ​ല​ത്ത് ത​നി​ക്ക് ഒ​രു നി​മി​ഷം പോ​ലും നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കാ​ര​ണം അ​തി​ന്‍റെ മ​ണം ഒ​ട്ടും ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ അ​നി​ത​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി താ​ൻ അ​ത് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ട്ടും വൃ​ത്തി​യി​ല്ലാ​ത്ത ഷ​ർ​ട്ടാ​യി​രു​ന്നു അ​നി​ത​യു​ടെ വേ​ഷം. സി​നി​മ​യി​ൽ മു​ഴു​നീ​ളം അ​നി​ത​യ്ക്ക് ഈ ​വേ​ഷം ത​ന്നെ​യാ​യി​രു​ന്നു. അ​തി​നൊ​പ്പം സാ​ധാ​ര​ണ സാ​രി​ക​ളും ചു​രി​ദാ​റും ക​ഥാ​പാ​ത്രം ധ​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല സി​നി​മ​യി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ച രം​ഗ​ങ്ങ​ളെ​ല്ലാം കാ​ട്ടി​ൽ ചി​ത്രീ​ക​രി​ച്ച​വ​യാ​യി​രു​ന്നു. അ​വ​യെ​ല്ലാം വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രുന്നു. ശി​ക്കാ​രി ശം​ഭു​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ല​ന്പാ​ന്പി​നെ വ​രെ ക​ണ്ടു. അ​ത് ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​യി​രു​ന്നെ​ന്നും ശി​വ​ദ പ​റ​യു​ന്നു.

ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും ശി​വ​ദ​യ്ക്കു​മൊ​പ്പം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, സ​ലീം കു​മാ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​തി​പ്പി​ക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.