ലാ​ലേ​ട്ട​നും മ​മ്മൂ​ക്കയും നേ​ർ​ക്കു​നേ​ർ; കു​ഞ്ഞാ​ലി​മ​ര​ക്കാ​റു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ
Thursday, February 15, 2018 3:44 PM IST
പ്രി​യ​ദ​ർ​ശ​നും സ​ന്തോ​ഷ് ശി​വ​നും ഒ​രു​ക്കു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും.​മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ ഒ​രു​ക്കു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

അ​തേ സ​മ​യം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ ചി​ത്രീ​ക​ര​ണം ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ഷാ​ജി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് അറിയിച്ചത്.

നി​ല​വി​ൽ ചി​ത്ര​ത്തി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.​ഓ​ഗ​സ്റ്റ് സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ടി.​പി. രാ​ജീ​വ​നും ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കു​ന്ന​ത്.

മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ്.​ടി. കു​രു​വി​ള​യാ​ണ് മോ​ഹ​ൻ​ലാ​ൽ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റാ​കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 200 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സ് ചെ​യ്യും.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.