ഗ​പ്പി​ക്കു ശേ​ഷം "അ​മ്പിളി'യു​മാ​യി ജോ​ണ്‍പോ​ൾ; നാ​യ​ക​ൻ സൗ​ബി​ൻ
Sunday, April 15, 2018 1:36 PM IST
ടോവി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തി​യ ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സൗ​ബി​ൻ ഷ​ഹീ​ർ നാ​യ​ക​ൻ. അ​മ്പി​ളി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്കും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ഗ​പ്പി പു​റ​ത്തി​റ​ങ്ങി ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ജോ​ണ്‍ പോ​ൾ ത​ന്‍റെ അ​ടു​ത്ത ചി​ത്ര​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ന​സ്രി​യ ന​സീ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​വീ​ൻ ന​സീം സി​നി​മ​യി​ലേ​ക്കു അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. കൂ​ടാ​തെ പു​തു​മു​ഖം ത​ൻ​വി റാ​മും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗ​പ്പി​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച മു​കേ​ഷ് ആ​ർ. മേ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് അ​മ്പി​ളി​യു​ടെ നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.