"സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് വേ​ണ്ടി അ​ന്ത​സ് ക​ള​യാ​നി​ല്ല..'
Monday, November 27, 2017 5:52 AM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ടി​മാ​രു​ടേ​യും സെ​ലി​ബ്രി​റ്റി​ക​ളു​ടേ​യും ചി​ത്ര​ങ്ങ​ൾ മോ​ശ​മാ​ക്കി ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾക്കെതിരേ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ കു​റ​വൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ഒ​ടു​വി​ൽ ഇ​താ ത​ന്‍റെ ഒ​രു ചി​ത്രം വ​ള​രെ മോ​ശ​ക​ര​മാ​ക്കി പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ശ്വ​തി ശ്രീ​കാ​ന്ത്. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കോ​മ​ഡി സൂ​പ്പ​ർ നൈ​റ്റ് എ​ന്ന പ​രി​പാ​ടി​യി​ലെ അ​വ​താ​ര​ക​യാ​ണ് അ​ശ്വ​തി.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ ഒ​രു ചി​ത്ര​മെ​ടു​ത്ത് എ​ഡി​റ്റ് ചെ​യ്ത് വ​ൾ​ഗ​റാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് അ​ശ്വ​തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ത​ന്നെ​യാ​ണ് താ​രം ഇ​ത് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​പ്പ​റ്റി ഒ​ന്നും പ​റ​യാ​നി​ല്ല. ര​ണ്ട് കൊ​ല്ലം മു​ന്പ് ഇ​തേ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഞാ​ൻ പോ​സ്റ്റ് ചെ​യ്തി​രു​ന്നൊ​രു ഫോ​ട്ടോ​യാ​ണി​ത്. ഇ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടി മ​റ്റൊ​രു രൂ​പ​ത്തി​ലാ​ക്കി ചി​ല പേ​ജു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. അ​ത് ചെ​യ്ത മാ​ന്യന്മാ​രോ​ട് എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല- അ​ശ്വ​തി പ​റ​യു​ന്നു. അ​ശ്വ​തി എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഓ​ർ​ക്കു​ക​യും ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​രോ​ട് ത​നി​ക്ക് പ​റ​യാ​നു​ണ്ടെ​ന്നും അ​ശ്വ​തി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കി​ട്ടി​യേ​ക്കാ​വു​ന്ന ശ്ര​ദ്ധ​യ്ക്കും ലൈ​ക്കു​ക​ൾ​ക്കും വേ​ണ്ടി ത​ന്‍റെ അ​ന്ത​സ് ക​ള​യാ​ൻ ത​ത്കാ​ലം താ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് അ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ദ​യ​വാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ത​ന്നെ അ​ത് അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ കോ​മ​ഡി സൂ​പ്പ​ർ നൈ​റ്റ് എ​ന്ന പ​രി​പാ​ടി​യാ​ണ് അ​ശ്വ​തി​യെ ശ്ര​ദ്ധേ​യ​യാ​ക്കി​യ​തെ​ങ്കി​ലും ഒ​രു എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ് അ​ശ്വ​തി. ബാ​ല്യ​ത്തി​ലെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന അ​ശ്വ​തി​യു​ടെ പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പേ​ര് ഠാ ​ഇ​ല്ലാ​ത്ത മു​ട്ടാ​യി​ക​ൾ എ​ന്നാ​ണ്. വി​കെ പ്ര​കാ​ശി​ന്‍റെ റോ​ക്ക് സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഗാ​ന​ങ്ങ​ളും അ​ശ്വ​തി എ​ഴു​തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.