"ദ ലാ​സ്റ്റ് ഡേ ​ഓ​ഫ് അ​ന്ന' റിലീസിന്
Wednesday, December 27, 2017 7:09 AM IST
പ്ര​വാ​സി മ​ല​യാ​ളി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ മെ​ഹ​ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ദ ലാ​സ്റ്റ് ഡേ ​ഓ​ഫ് അ​ന്ന എന്ന ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ദു​ബാ​യി​യിലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം ദു​ബായ് അ​ൽ​യാ​സ്മി​ൻ ബി​ൽ​ഡിം​ഗിൽ പാ​ർ​ട്ടി ഹാ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം നടത്തി.

പേ​രാ​മം​ഗ​ല​ത്ത് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സൈ​മ​ണ്‍​സ് ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ബ​ഷീ​ർ സി​ൻ​സി​ല, ഗോ​പ​ൻ മാ​വേ​ലി​ക്ക​ര, ഷാ​ജ​ഹാ​ൻ ഒ​റ്റ​ത്ത​യ്യി​ൽ, മി​നി​മോ​ൾ തോ​മ​സ്, സ​രി​താ മേ​നോ​ൻ, അ​ഞ്ജു പാ​ർ​വ​തി, ആ​സിഫ് അ​സീ​സ്, ബി​ജു, ര​ഞ്ജി​ത്ത്, ഷി​ബു, റ​സാ​ക്, മു​ഹാ​ദ്, സു​രേ​ഷ് ബാ​ബു, ശ്രീ​ജി​ത്ത് മേ​നോ​ൻ, ഫൈ​സി മു​ഹ​ബ്ബ​തൈ​ൻ, അ​ക്ബ​ർ ​ഷാ, രാ​ഗേ​ഷ്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഫൈ​സ​ൽ, ബേ​ബി അ​ക്ഷ​ര എ​ന്നി​വ​ർ അഭിനയിക്കുന്നു. രാ​ജു തോ​മ​സ് ആണ് സംഗീതം.