സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ന​ല്ല​വ​നും ബു​ദ്ധി​ശാ​ലി​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ
Wednesday, January 3, 2018 2:12 PM IST
സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ വാ​നോ​ളം പു​ക​ഴ്ത്തി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഫേ​സ് ബു​ക്ക് ലൈ​വി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് വളരെ ബു​ദ്ധി​മാ​നും ന​ല്ല മ​നു​ഷ്യ​നു​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. മാ​സ്റ്റ​ർ പീ​സ് എ​ന്ന സി​നി​മ​യി​ൽ സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നൊ​പ്പം ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ.

സം​സാ​രി​ച്ചി​രി​ക്കാ​ൻ പ​റ്റി​യ സു​ഹൃ​ത്താ​ണ് അ​ദ്ദേ​ഹം. ന​ല്ല മ​നു​ഷ്യ​നും ന​മ്മെ ചി​രി​പ്പി​ക്കു​ന്ന സു​ഹൃ​ത്തും. സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​ത് ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നും മാ​സ്റ്റ​ർ​പീ​സ് എ​ന്ന ചി​ത്രം സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന് കൂ​ടു​ത​ൽ ഭാ​ഗ്യം കൊ​ണ്ടു വ​രു​മെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മാ​സ്റ്റ​ർ‌​പീ​സ് എ​ന്ന ചി​ത്രം അ​ജ​യ് വാ​സു​ദേ​വ് ആ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. മു​ഖ്യ​ധാ​രാ മ​ല​യാ​ളം സി​നി​മ​യി​ലേ​ക്കു​ള്ള സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ പ്ര​വേ​ശ​നം കൂ​ടി​യാ​യി​രു​ന്നു മാ​സ്റ്റ​ർ പീ​സ്.