"എ​ന്നെ സ​ഹാ​യി​ക്കാ​ൻ ആ​രോ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്': ആ​ഞ്ഞ​ടി​ച്ച് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
Wednesday, October 18, 2017 5:07 AM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വില്ലൻ ഈമാസം തീയറ്ററിലെത്താനിരിക്കുകയാണ്. ഇതിനിടെ വില്ലനെക്കുറിച്ച് ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ഫേ​സ്ബു​ക്ക് ക​മ​ന്‍റി​നെ​തി​രെ സം​വി​ധാ​യ​ക​ൻ രംഗത്തെത്തി. "​ഉ​ണ്ണി​യേ​ട്ടാ വി​ല്ല​നി​ൽ ഒ​രു പ്ര​തീ​ക്ഷ​ക​ൾ ഉ​ണ്ട്, നി​രാ​ശ​നാ​ക്കി​ല്ല എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ഞാ​ൻ ഉ​ൾ​പ്പെ​ടെ ഉ​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ലാ​ലേ​ട്ട​ൻ ഫാ​ൻ​സ് ഈ ​വ​രു​ന്ന 27ന് ​വി​ല്ല​ൻ കാ​ണാ​ൻ ടി​ക്ക​റ്റ് എ​ടു​ക്കും. എ​ങ്കി​ലും കാ​ത്തി​രി​ക്കാ​ൻ വ​യ്യാ​ത്തോ​ണ്ട് ചോ​ദി​ച്ചു പോ​കു​വാ വി​ല്ല​ൻ കൊ​ല മാ​സ് ആ​ണോ?' ​എ​ന്ന ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യു​ന്ന​തിന്‍റെ സ്ക്രീൻ ഷോട്ടാ​ണ് ഫേ​സ്ബു​ക്കി​ൽ കൂ​ടി വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

"ഇ​ങ്ങ​നെ​യൊ​രു ചോ​ദ്യം എ​ന്നോ​ടാ​രും ചോ​ദി​ച്ചി​ട്ടു​മി​ല്ല. ഇ​ങ്ങ​നെ സ്വ​യം പു​ക​ഴ്ത്തു​ന്ന ഒ​രു​ത്ത​രം ഞാ​ൻ കൊ​ടു​ത്തി​ട്ടു​മി​ല്ല. ആ​രോ എ​ന്നെ സ​ഹാ​യി​ക്കാ​ൻ ഇ​റ​ങ്ങി പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്..' എ​ന്ന കുറിപ്പോടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.



അതേസമയം, ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേഡ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ ആ​ണ് നാ​യി​ക. വി​ശാ​ൽ, ഹ​ൻ​സി​ക, സി​ദ്ധി​ഖ്, ചെ​ന്പ​ൻ വി​നോ​ദ് ജോ​സ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും ചിത്രത്തിലുണ്ട്. റോ​ക്ക്‌ലിൻ എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റിന്‍റെ ബാ​ന​റി​ൽ റോ​ക്ക്‌ലി​ൻ വെ​ങ്കി​ടേ​ഷ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.