വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക
Tuesday, May 15, 2018 12:31 PM IST
പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​കും. സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ് ത​ന്നെ നി​ർ​മി​ക്കു​ന്ന ന​യ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യാ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഉ​ട​ൻ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വാ​മി​ഖ ഫേസ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വാ​മി​ഖ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ജെ​നൂ​സ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹി​മാ​ല​യ​ത്തി​ലെ മ​ഞ്ഞു​മ​ല നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. പൃ​ഥ്വി മ​ഞ്ഞു​മ​ല നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പ്പ​ന്ത​വും ക​യ്യി​ലേ​ന്തി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഷ​ൻ പോ​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സോ​ണി പി​ക്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് ന​യ​ൻ. നേ​ര​ത്തേ ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോ​മ​സി​ന്‍റെ നാ​യി​ക​യാ​യി വാ​മി​ഖ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.