എ​ന്‍റെ ചി​ത്ര​ങ്ങ​ൾ എ​ന്തി​ന് ഉ​പ​യോ​ഗി​ച്ചു?
Friday, March 16, 2018 10:04 AM IST
പി​ൻ​മാ​റി​യ സി​നി​മ​യി​ൽ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നു കാ​ട്ടി പ്രി​യാ​മ​ണി​യു​ടെ പ​രാ​തി. അം​ഗു​ലി​ക എ​ന്ന തെ​ലു​ങ്കു ചി​ത്ര​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​വി​നെ​തി​രെ​യും സം​വി​ധാ​യ​ക​നെ​തി​രെ​യും മൂ​വി ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​നി​ൽ പ്രി​യാ​മ​ണി പ​രാ​തി ന​ൽ​കി.

പ്രി​യാ​മ​ണി​യു​ടെ പ​രാ​തി ഇ​ങ്ങ​നെ: അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് ഞാ​ൻ ഈ ​ചി​ത്ര​ത്തി​നാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടത്. എ​ന്നാ​ൽ പി​ന്നീ​ട് പി​ൻ​മാ​റി. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഈ ​വ​ർ​ഷ​മാ​ണ്. മ​റ്റൊ​രു താ​ര​ത്തി​നെ നാ​യി​ക​യാ​ക്കി​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ടീ​സ​റി​ലും മ​റ്റും ത​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ്രി​യാ​മ​ണി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.