ക​ള്ള​നായി ബിജുമേനോൻ; ആനക്കള്ളന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Sunday, July 22, 2018 11:35 AM IST
ബി​ജു മേ​നോ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ന​ക്ക​ള്ള​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ഇ​വ​ൻ മ​ര്യാ​ദ​രാ​മ​നു ശേ​ഷം സു​രേ​ഷ് ദി​വാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ഹാ​സ്യ ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്.

പോ​ലീ​സ് തൊ​പ്പി​യ​ണി​ഞ്ഞ് കൈ​യ്യി​ൽ ലാ​ത്തി​യു​മാ​യി നി​ൽ​ക്കു​ന്ന ബി​ജു​മേ​നോ​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, കോ​യ​മ്പ​ത്തൂ​ർ, തൃ​ശൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.

അ​നു​ശ്രീ, ക​നി​ഹ, ഷം​ന കാ​സിം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. സി​ദ്ധി​ഖ്, സു​രേ​ഷ് കൃ​ഷ്ണ, സാ​യി​കു​മാ​ർ, ജ​നാ​ർ​ദ്ധ​ന​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.