ഗോ​പി സു​ന്ദ​റി​ന്‍റെ പോ​സ്റ്റും ഭാ​ര്യ​യു​ടെ മ​റു​പ​ടി​യും സോ​ഷ്യ​ൽ​മീ​ഡി​യയി​ൽ ച​ർ​ച്ച
Wednesday, July 18, 2018 5:25 PM IST
സി​നി​മ മാ​ത്ര​മ​ല്ല സിനിമക്കാരുടെ കുടുംബ വാർത്തകളും നവമാധ്യമങ്ങളിൽ ഹിറ്റാണ്. വി​വാ​ദ​ങ്ങ​ളാ​ണെ​ങ്കി​ൽ ഈ ​താ​ത്പ​ര്യ​ത്തി​ന് മാ​റ്റ് ഒ​ര​ൽ​പ്പം കൂ​ടും. പുതുതലമുറയിൽ മ​നോ​ഹ​ര ഗാ​ന​ങ്ങ​ളൊ​രു​ക്കി മ​ല​യാ​ളി മ​ന​സി​ലിടം നേ​ടി​യ ഗോ​പി സു​ന്ദ​റി​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാർത്തകളാണ് സോ​ഷ്യ​ൽ ​മീ​ഡി​യയിലെ ഇന്നത്തെ ചർച്ച.



ഗോ​പിസു​ന്ദ​ർ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് ഭാ​ര്യ പ്രി​യ ഗോ​പി സു​ന്ദ​ർ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണ് വി​വാ​ദ​ങ്ങൾക്ക് തുടക്കം. "ന​യ​ൻ ഇ​യേ​ഴ്സ് ഓ​ഫ് ടു​ഗ​ത​ർ​നെ​സ്' എ​ന്ന കു​റി​പ്പോ​ടെ സു​ഹൃ​ത്താ​യ ഹി​ര​ണ്‍​മ​യി​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഗോ​പി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന്‍റെ​യും അ​തി​നു താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ളു​ടെ​യും സ്ക്രീ​ൻ ഷോ​ട്ട് പ​ക​ർ​ത്തി ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പ​ങ്കുവച്ചാ​ണ് പ്രി​യ പ​രി​ഹ​സി​ച്ച​ത്.

ചി​ല​ർ ചി​ല ​കാ​ര്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഇ​ത് സ​ത്യ​മാ​ണോ എ​ന്ന് അ​റി​യി​ല്ല. എ​ന്താ​യാ​ലും ഇ​ക്കാ​ര്യം ഇ​തു​വ​രെ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. ചി​ല​രെ ഇ​ങ്ങ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​ഭി​ന​ന്ദ​നം. ഭാ​വി​യി​ൽ ന​ല്ല​തു വ​ര​ട്ടെയെന്നാണ് പ്രി​യയുടെ കുറിപ്പ്.

സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി തി​ള​ങ്ങി​യ ഗോ​പി സു​ന്ദ​ർ ബി​ഗ് സ്ക്രീ​നി​ൽ നാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​നോ​ട​ടു​ത്തു ത​ന്നെ​യാ​ണ് പുതിയ വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.