പൃ​ഥ്വി​രാ​ജ് സം​വി​ധാനം ചെയ്യുന്ന ലൂ​സി​ഫ​ർ; പൂ​ജ ന​ട​ന്നു
Tuesday, July 17, 2018 11:44 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന ലൂ​സി​ഫ​റി​ന്‍റെ പൂ​ജ ന​ട​ന്നു. പൃ​ഥ്വി​രാ​ജ്, സു​പ്രി​യ, മ​ല്ലി​ക സു​കു​മാ​ര​ൻ, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, മു​ര​ളി ഗോ​പി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ വ​ണ്ടി​പെ​രി​യാ​ർ, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ക.

മു​ര​ളി ഗോ​പി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക. ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.



ടോ​വി​നോ​യും ഇ​ന്ദ്ര​ജി​ത്തും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല സാ​നി​യ അ​യ്യ​പ്പ​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളാ​യി ഈ ​സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ലൂ​സി​ഫ​ർ നി​ർ​മി​ക്കു​ന്ന​ത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.