മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്നു?
Saturday, May 26, 2018 9:58 AM IST
വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ജ 2വി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ദു​ൽ​ഖ​ർ സ​ൽ​മാ​നും എ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. രാ​ജ 2വി​ന്‍റെ ചി​ത്രീ​ക​ര​ണം ഓ​ണ​ത്തി​ന് ശേ​ഷം ആ​രം​ഭി​ക്കും.

2019 ആ​ദ്യം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വൈ​ശാ​ഖ് ത​ന്നെ മ​മ്മൂ​ട്ടി​യേ​യും പൃ​ഥ്വി​രാ​ജി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്ത പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് രാ​ജ 2 എ​ന്നാ​ണു പൊ​തു​വെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും എ​ന്നാ​ൽ ഈ ​സി​നി​മ പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മ​ല്ലെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്.

സി​നി​മ​യു​ടെ പേ​രാ​കാം ഇ​ത്ത​രം ഈ ധാരണയ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ഈ ​സി​നി​മ​യ്ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥ​യും പ​ശ്ചാ​ത്ത​ല​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പോ​ക്കി​രി​രാ​ജ​യി​ലേ​ത് ത​ന്നെ​യാ​യി​രി​ക്കും. പോ​ക്കി​രി​രാ​ജ​യി​ൽ നി​ന്ന് മ​മ്മൂ​ട്ടി മാ​ത്ര​മാ​യി​രി​ക്കും രാ​ജ 2ൽ ​ഉ​ണ്ടാ​വു​ക എ​ന്നാ​ണ് സൂ​ച​ന.

പൃ​ഥ്വി​രാ​ജ് ഇ​ല്ലെ​ങ്കി​ലും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ രാ​ജ 2ൽ ​അ​ഭി​ന​യി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​യി രാ​ജ 2 മാ​റും. ഉ​ദ​യ​കൃ​ഷ്ണ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന സി​നി​മ ടോ​മി​ച്ച​ൻ മു​ള​കു​പ്പാ​ട​മാ​യി​രി​ക്കും നി​ർ​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.